KeralaLatest NewsNewsTechnology

കേരളത്തിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് കമ്പനി

തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കമ്ബനി – കേരളാ-െഫെബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്(കെ-ഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകരിച്ചു.

കേരളത്തിലുള്ള എല്ലാ വീടുകളിലും സ്പീഡിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായി 823 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും പൂര്‍ണമായി ഡിജിറ്റല്‍വല്‍ക്കണം നടത്തുക എന്ന ഉദ്ദേശത്തോടെയാണു കെ- ഫോണ്‍ അവതരിപ്പിക്കുന്നതെന്നു മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കേരളത്തെ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിലൂടെ െഫെബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് ഉണ്ടാക്കും. അതിനുശേഷം പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്വര്‍ക്കുപയോഗിച്ച്‌ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കും. ഇതില്‍ തന്നെ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button