KeralaLatest NewsNews

ലീല.എം.ചന്ദ്രന്‍ അന്തരിച്ചു

തളിപ്പറമ്പ് : പ്രശസ്ത എഴുത്തുകാരി പുളിമ്പറമ്പിൽ ലീല.എം.ചന്ദ്രന്‍(61) അന്തരിച്ചു. പ്രസാധക രംഗത്തെ നിറസാന്നിധ്യമായിരുന്ന ലീല എം ചന്ദ്രന്‍ അധ്യാപികയായിരുന്നു. തളിപ്പറമ്പ് യത്തീംഖാന യുപി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപികയാണ്. സ്വന്തം രചനകള്‍ ഉള്‍പ്പെടെ നൂറിലേറെ പുസ്തകങ്ങള്‍ സിഎല്‍എസ് ബുക്‌സ് എന്ന പ്രസാധക സംരഭം വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭര്‍ത്താവ് എം.ചന്ദ്രന്‍(റിട്ട.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍). മക്കള്‍: ശരത് (വിദേശം), ശിശിര്‍(പൂനൈ). മരുമക്കള്‍: ലയ, സ്മൃതി. പുലിക്കുരുമ്പയിലെ ആദംകുഴിയില്‍ പൈലി പരേതയായ ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മേരിജോസഫ്, ജോര്‍ജ്, റോഷ്‌നി(മുബൈ).

 

shortlink

Post Your Comments


Back to top button