ചെന്നൈ: ഗതിനിര്‍ണയത്തിനുള്ള ഇന്ത്യയുടെ എട്ടാമത്തെ ഉപഗ്രഹം വ്യാഴാഴ്ച വിക്ഷേപിക്കും. നേരത്തെ 2013 ല്‍ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഐആര്‍എന്‍എസ് എസ് 1 എച്ച് എന്ന ഉപഗ്രഹം ഗതിനിര്‍ണയത്തിനുള്ള നാവിക് ശൃംഖലയില്‍പ്പെട്ടതാണ്.
ഇന്ന്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്‍ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ബുധനാഴ്ചയാണ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ പിഎസ്‌എല്‍വി റോക്കറ്റുപയോഗിച്ചാണ് 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഉപഗ്രഹത്തിലെത്തിക്കുക.
Post Your Comments