Latest NewsNewsGulf

വിമാന ടിക്കറ്റ് നിരക്കുകളില്‍ 50 ശതമാനം വരെ ഇളവ്

മസ്‌കത്ത്: യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാന കമ്പനികള്‍ ഇളവ് പ്രഖ്യാപിച്ച് രംഗത്ത്. വിമാന ടിക്കറ്റില്‍ 50 ശതമാനം വരെ ഇളവാണ് വരുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസും ഒമാന്‍ എയറും ജെറ്റ് എയര്‍വെയ്സുമാണ് രംഗത്തെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ആനുകൂല്യ കാലാവധിയിലേക്കുള്ള ടിക്കറ്റ് എടുക്കുന്നതിന് മൂന്നു ദിവസം മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം ഇളവ് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഒമാന്‍ എയറില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്തംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം മെയ് 31 വരെയള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക.

മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഇന്ത്യ അടക്കം ലോകത്തിന്റെ ഏത് ഭാഗങ്ങളിലേക്കും പോകാം. കണക്ഷന്‍ വിമാനങ്ങള്‍ക്കും ആഭ്യന്തര സര്‍വ്വീസുകള്‍ക്കും നിരക്ക് കുറയില്ല. അതേസമയം, മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള വണ്‍വേ ടിക്കറ്റുകള്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മസ്‌കത്തില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 30 റിയാലാണ് നിരക്ക്. മസ്‌കത്തില്‍ നിന്ന് മംഗലാപുരത്തേക്കും സലാലയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാകും. സെപ്തംബര്‍ നാലു മുതല്‍ 2018 മാര്‍ച്ച് 24 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം.

മുപ്പത് കിലോ ലഗേജിനൊപ്പം ഏഴ് കിലോയുടെ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം. 5.5 റിയാലും 11 റിയാലും മുന്‍കൂറായി അടച്ചാല്‍ യഥാക്രമം അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും അധിക ലഗേജ് ആനുകൂല്യവും ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button