അടൂര്‍: അടൂര്‍ എംസി റോഡിലെ ഏനാത്ത് പാലം ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് പാലം വീണ്ടും തുറന്നു കൊടുത്തത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് പാലം വീണ്ടും തുറന്നു നല്‍കിയത്.
രണ്ടുതൂണുകള്ക്കു ബലക്ഷയം കണ്ടെത്തിയതു കൊണ്ടാണ് പാലത്തിലെ ഗതാഗതം നിര്‍ത്തിവച്ചത്. കഴിഞ്ഞ ജനുവരി പത്തു മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഏനാത്ത് പാലം അടച്ചതോടെ കരസേനയുടെ ചുമതലയില്‍ ഏനാത്ത് ബെയ് ലി പാലം നിര്‍മിച്ചു ചെറുവാഹനങ്ങള്‍ കടത്തിവിട്ടിരുന്നെങ്കിലും തിരുവനന്തപുരം ഭാഗത്തേക്കും തിരികെയുമുള്ള ബസുകള്‍ അടക്കം കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചാണു യാത്ര നടത്തിയിരുന്നത്. ബലക്ഷയം കണ്ടെത്തിയ തൂണുകള്‍ക്കു പകരം പുതിയതു നിര്‍മിച്ചാണു പാലത്തിന്റെ അപകടാവസ്ഥ പരിഹരിച്ചത്.
Post Your Comments