Latest NewsIndiaNews

കരസേനയിൽ പരിഷ്കരണ നടപടികളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കരസേനയില്‍ പരിഷ്കരണ നടപടികൾ വരുന്നു. പരിഷ്കരണ നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സൈന്യത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറല്‍ ഡി.ബി ഷെകത്കര്‍ സമിതിയാണ് ശുപാർശകൾ മുന്നോട്ട് വച്ചത്. മുന്നോട്ടുവെച്ച 99 ശുപാർശകളിൽ 65 എണ്ണം മന്ത്രിസഭാ യോഗം അംഗീകരിച്ചു.

57,000 സൈനികരെ കരസേനയില്‍ പുനര്‍വിന്യസിക്കുമെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഫലപ്രദമായി ഓഫീസര്‍മാരും ഇതരറാങ്കുകാരും ഉള്‍പ്പെടെയുള്ളവരെ വിന്യസിക്കും. 2019 ഓടെയാണ് പുനര്‍വിന്യാസമുണ്ടാകുക. സ്വാതന്ത്ര്യത്തിനുശേഷം സൈന്യത്തില്‍ നടക്കുന്ന ഏറ്റവും വലിയപരിഷ്കാരമാണിതെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button