സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയില്‍ എന്നല്ല, ലോകത്ത് എവിടെയാണെങ്കിലും പക്ഷി, മൃഗാദികളുടെ സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ഇനി ആരെങ്കിലും ഇതിനു വിപരീതമായി പ്രവര്‍ത്തിച്ചാല്‍ പിന്നീടുള്ള കാലം അഴിയെണ്ണി കഴിയുന്ന തരത്തിലാണ് നമ്മുടെ നിയമവ്യവസ്ഥ.
തന്നെ കൊന്നാലും ഇനി ചോദിക്കാനും പറയാനും ആളുണ്ടെന്നു കൊതുകിനു ഇനി അഹങ്കരിക്കാം. പ്രമുഖ സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വീറ്ററാണ് കൊതുകിന് വേണ്ടി ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. തന്നെ കടിച്ചു വേദനിപ്പിച്ച കൊതുകിനെ കൊന്ന് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ജപ്പാന്‍കാരനെ ട്വീറ്റര്‍ വിലക്കി. ആസ്വദിച്ചു ടിവി കണ്ടുകൊണ്ടിരുന്ന സമയത്ത് കൊതുക് കടിച്ചപ്പോളാണ് ഇയാള്‍ക്ക് ദേഷ്യം വന്നത്.
പോസ്റ്റ് ചെയ്തതിനു ശേഷം ട്വീറ്ററില്‍നിന്നു തനിക്ക് സന്ദേശം ലഭിക്കുകയായിരുന്നു. ഇനി നിങ്ങള്‍ക്ക് ഈ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നായിരുന്നു സന്ദേശം. പിന്നീട് അദ്ദേഹം മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുകയും, കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തതിനാൽ അക്കൗണ്ട് മരവിപ്പിച്ച കാര്യം ട്വീറ്റ് ചെയ്ത് മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. ഈ ട്വീറ്റ് 31,000 തവണ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments