Latest NewsKeralaNews

ബെവ്‌കോയിൽ നിരവധി സെയിൽസ്മാൻമാർക്ക് അവസരം

തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെ (ബെവ്‌കോ) ചില്ലറ വിൽപനശാലകളിലേക്കു 300 പേരെ നിയമിക്കാൻ തീരുമാനം. ദിവസവേതന അടിസ്ഥാനത്തിൽ ഹെൽപ്പർ-സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി ജലവിഭവ വകുപ്പിൽ നിന്നു ചീഫ് എൻജിനീയറായി വിരമിച്ച എസ്.രമയെ നിയമിച്ചു. ഇൻഫർമേഷൻ കേരള മിഷന്റെ പുനരുദ്ധാരണവും ശമ്പളപരിഷ്കരണവും സംബന്ധിച്ച ശുപാർശകൾ ധനവകുപ്പിന്റെ നിബന്ധനകൾക്കു വിധേയമായി നടപ്പാക്കും.

കൂടാതെ നഗരസഭ-മുനിസിപ്പൽ കോർപറേഷൻ കണ്ടിൻജന്റ് ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ചു. സുൽത്താൻ ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിൽ പബ്ലിക് ഹെൽത്ത് ലാബ് സജ്ജമാക്കുന്നതിനു 10 തസ്തിക സൃഷ്ടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button