മുംബൈ: ഭിണ്ടി ബസാറില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന്‍ മരണം. നിരവധിപ്പേര്‍ കുടങ്ങിയതായി സംശയം. ഇന്ന് രാവിലെ 8.42 നാണ് അപകടം നടന്നത്. മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്നത്. രണ്ടു ദിവസം മുമ്പ് മുംബൈയിലുണ്ടായ ശക്തമായ പേമാരി കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയെന്നാണ് കരുതുന്നത്.
ഇതില്‍ ഏകദേശം 24 പേര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഏത്രപേരുണ്ടായിരുന്നുവെന്നതിനെക്കുറിച്ച് വിവരങ്ങളില്ല. 10 യൂണിറ്റ് അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments