ശ്രീനഗര്‍: അച്ഛന്റെ മൃതദേഹത്തിന് അരികില്‍ നിന്ന് അവള് വിതുമ്പി കരഞ്ഞു. ആ കാഴ്ച്ച ആരുടേയും ഹൃദയം തുളയ്ക്കുന്നത്തിനു സമാനമായിരുന്നു. ഈ ചെറിയ പ്രായത്തില്‍ അച്ഛന് നഷ്ടപെട്ടതിന്റെ ദൈന്യതയും അരക്ഷിതാവസ്ഥയും നിറഞ്ഞു നില്ക്കുന്ന മുഖമായിരുന്നു അവളുടേത്.
ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ അഞ്ചു വയസ്സുള്ള മകള്‍ സോറയുടേതാണ് ഈ ചിത്രം. ജമ്മു കശ്മീര്‍ പോലീസാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്.
നിന്റെ കണ്ണുനീര് ഞങ്ങളുടെയെല്ലാം ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് മനസ്സിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല മകളെ എന്നു തുടങ്ങുന്നതാണ് ജമ്മു പോലീസ് കുറിച്ച പോസ്റ്റിന്റെ തുടക്കം.
‘ഞങ്ങളെല്ലാവരെയും പോലെ ജമ്മുകശ്മീര്‍ പോലീസിനെ പ്രതിനിധീകരിക്കുന്ന നിന്റെ അച്ഛന് ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. സമൂഹത്തിനും രാജ്യത്തിനുമെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ മനുഷ്യകുലത്തിന്റെ തന്നെ ശത്രുവാണ് അക്രമം അഴിച്ചുവിട്ടവര്‍’ എന്നും കശ്മീര്‍ പോലീസ് ഡിഐജി ട്വീറ്ററില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Post Your Comments