കൊച്ചി: രണ്ടാം ജാമ്യ ഹര്‍ജിയും തള്ളിയതോടെ ദിലീപിന് മുന്നില്‍ രണ്ടു വഴികള്‍. ഒന്നുകില്‍ സുപ്രീംകോടതിയെ സമീപിക്കുക. അല്ലെങ്കില്‍ കുറച്ചുദിവസം കൂടി കാത്തിരുന്നശേഷം ഹൈകോടതിയില്‍ തന്നെ ജാമ്യ ഹര്‍ജി നല്‍കുക. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാവുകയോ കുറ്റപത്രം നല്‍കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകുന്നതുവരെ ദിലീപിന് കാത്തിരിക്കേണ്ടി വരും. അതിന് കാത്തുനില്‍ക്കാതെ ഒരു ജാമ്യ ഹര്‍ജി കൂടി നല്കേണ്ടതുണ്ടെങ്കില് പോലും ഒാണം അവധി കഴിഞ്ഞിേട്ട ഇനി സാധ്യമാകൂ.
ഫോണിനും മെമ്മറി കാര്‍ഡിനുമായി നടക്കുന്ന അന്വേഷണം ഫലം കാണുന്നില്ലെങ്കില്‍ അക്കാര്യം കൂടി ചൂണ്ടിക്കാട്ടാനാവും. എന്നാല്‍, മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടുവെന്ന മൊഴി വിശ്വസിക്കുന്നില്ലെന്നും ഇവക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ച കോടതി അന്വേഷണം തുടരുകയാണ് എന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്.
Post Your Comments