ലണ്ടൻ: ലണ്ടനിലെ യൂസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ ചെറു സ്ഫോടനം. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രദേശിക സമയം ചൊവ്വാഴ്ച രാത്രി 7.40നാണ് സംഭവം. കാഴ്ചയില്‍ യഥാര്‍ഥ സിഗരറ്റിനെപ്പോലെ തോന്നിപ്പിക്കുന്ന ഇ-സിഗരറ്റ് ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഉപകരണം ചൂടാകുമ്പോഴുണ്ടാകുന്ന ആവി ഉള്ളിലേക്കു വലിക്കുകയാണ് ചെയ്യുന്നത്.
റെയിൽവേ സ്റ്റേഷൻ ഒഴിപ്പിച്ച ശേഷം ബ്രിട്ടീഷ് ട്രാൻപോർട്ട് പൊലീസ്(ബിടിപി) ഒന്നര മണിക്കൂറോളം പരിശോധന നടത്തി. സ്റ്റേഷനിലൂടെയുള്ള സര്‍വീസുകളെല്ലാം താത്കാലികമായി വെച്ചിരിക്കുകയാണ്. നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇതില്‍ ഉപയോഗിക്കുന്നത്.
Post Your Comments