Latest NewsTechnology

ഒരു യുവാവ് 18 ലക്ഷം ജിബി പോൺ വിഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ ആമസോണിന് സംഭവിച്ചത്

ഒരു യുവാവ് 18 ലക്ഷം ജിബി പോൺ വിഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ ആമസോണിന്   തങ്ങളുടെ ക്ലൗഡ് സേവനം തന്നെ നിർത്തേണ്ടി വന്നു. ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് സ്റ്റോറേജാണ് ആമസോണ്‍ അടക്കമുള്ള പല കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ഇത് പരീക്ഷിക്കാൻ ഇറങ്ങിയത് യുവാവാണ് ആമസോണിന് നല്ല ഉഗ്രൻ പണികൊടുത്തത്.

സാമൂഹ്യമാധ്യമമായ റെഡിറ്റില്‍ ബീസ്റ്റ് ഓണ്‍ 02 (beaston02) എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് അശ്ലീല വിഡിയോകളുടെ വമ്പൻ ശേഖരം ഒരുക്കി കൊണ്ട് ബീസ്റ്റ് ഓണ്‍ 02 ആമസോൺ സെർവറുകൾക്ക് പണി കൊടുത്തത്. ഇതിനെ തുടർന്നാണ് ആമസോണ്‍ അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് എന്ന ക്ലൗഡ് സേവനം  ജൂണ്‍ മുതല്‍ അവസാനിപ്പിക്കാൻ കാരണമെന്ന് ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു പെറ്റാബൈറ്റ് (പത്ത് ലക്ഷം ജിബി) വിഡിയോ ഇയാൾ ആമസോണ്‍ ക്ലൗഡ് സ്‌റ്റോറില്‍ ഇയാള്‍ അപ്‌ലേഡ് ചെയതെന്നാണ് വിവരം. സ്വന്തമായി നിര്‍മിച്ച സോഫ്റ്റ്‌വെയര്‍ കോഡുപയോഗിച്ചാണ് സാധാരണഗതിയില്‍ അസാധ്യമെന്ന് തോന്നുന്ന ഈ ജോലി ഇയാൾ സാധ്യമാക്കിയത്. “താത്പര്യമുള്ള എന്തെങ്കിലും വിഷയമാകുമ്പോള്‍ മടുപ്പില്ലാതെ പണിയെടുക്കാന്‍ കഴിയുന്നതിനാലാണ് അശ്ലീല വിഡിയോ തന്നെ തിരഞ്ഞെടുത്തതെന്നും,വലിയ അളവില്‍ ഡേറ്റകള്‍ പ്രതിദിനം അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്നതും അശ്ലീല സൈറ്റുകളെ ഉപയോഗിക്കുന്നതിന് കാരണമായെന്നും ബീസ്റ്റ് ഓണ്‍ 02 പറയുന്നു.

റീഡിറ്റില്‍ പെറ്റാബൈറ്റ് പോണ്‍ പ്രൊജക്ട് എന്നാണ് ഇത് അറിയപ്പെടുന്നത് ബീസ്റ്റ്ഓണ്‍ 02വിന്റെ താത്പര്യം കുറഞ്ഞതോടെ ഈ പരിപാടി മാസങ്ങൾക്ക് മുൻപ് തന്നെ അവസാനിച്ചു. 480 പിക്സലിലുള്ള വിഡിയോ ആണെങ്കില്‍ ബീസ്റ്റ് ഓണ്‍ 02 വിന്റെ വിഡിയോ ആകെ പ്ലേ ചെയ്യണമെങ്കില്‍ 293 വർഷം തന്നെ വേണ്ടി ഇതായിരിക്കാം ഈ സൗകര്യം ആമസോൺ നിർത്താൻ കാരണമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button