ഹരിയാന: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ആശ്രമത്തിൽ വൻ ആയുധ ശേഖരം കണ്ടെത്തി. സോണിപതിലെ കേന്ദ്രത്തില്‍നിന്ന് ലാത്തിയടക്കം നിരവധി ആയുധങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
ആയുധങ്ങള്‍ സോണിപതിലെ ആശ്രമത്തില്‍ മണ്ണിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. ഗുര്‍മീതിന്റെ ശിക്ഷാപ്രഖ്യാപനത്തിന് മുമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. രണ്ടര അടി താഴ്ചയിലാണ് ലാത്തികളും വടികളും മണ്ണിനടിയില്‍ ഒളിപ്പിച്ചത്.
ആശ്രമപരിസരത്ത് മണ്ണ്നീക്കി പൊലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ക്രമസമാധാനപാലനത്തിന്റെ ഭാഗമായി നിരവധിപേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ടെന്നും റോഹ്തക് റേഞ്ച് ഐ.ജി നവദ്വീപ് സിങ് വിര്‍ക് അറിയിച്ചു.
Post Your Comments