നമ്മുടെയൊക്കെ വീടുകളിൽ സുലാഭമായി കിട്ടുന്ന ഭക്ഷ്യവിഭവമാണ് ഉലുവ. കാണാന്‍ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം ഉലുവയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനു മാത്രമല്ല, മുടിയ്‌ക്കും ചര്‍മത്തിനുമെല്ലാം വളരെ ഗുണകരമാണ്.
ഈ വെള്ളം കുടിയ്‌ക്കുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. ഇത് വിശപ്പു കുറയ്‌ക്കും, ശരീരത്തിലെ കൊഴുപ്പു നീക്കും. ദഹനത്തെ സഹായിക്കാന്‍ നല്ലൊരു വഴിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം. ദഹനപ്രശ്‌നങ്ങളുള്ളവര്‍ കഴിയ്‌ക്കേണ്ടുന്ന ഒന്ന്. ഇതിലെ ഗ്യാലാക്ടോമന്‍, പൊട്ടാസ്യം എന്നിവ ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്.
ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്‌ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഒരു മാസം ഉലുവയിട്ടു തിളപ്പിച്ച വെള്ളം സഹായിക്കും. വാതസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നത്. ഉലുവയിലെ ഫൈബറുകള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ സഹായകമാണ്. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാം. പ്രമേഹം തടയാനുള്ള നല്ലൊരു ഉപാധിയാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം. ഇതിലെ ഗ്യാലാക്ടോമന്‍ ആണ് ഇതിനു സഹായിക്കുന്നത്.
Post Your Comments