News StorySpecials

ചൈതന്യവര്‍ത്തായ ഓര്‍മ്മ; ഇഷി എന്ന മനുഷ്യന്‍

ഇന്ത്യാ മഹാരാജ്യത്ത് എല്ലാവരെയും ആകര്‍ഷിച്ച ഒരു ആദിമനിവാസിയെ പുറംലോകത്തിന്‌ പരിചയപ്പെടുത്തിയ ദിനമാണ്‌ ഇന്ന്, ഓഗസ്റ്റ്‌ 29.1911-ല്‍ ഇതേ ദിനത്തിലാണ്‌ വിശപ്പുമൂലം ‘ഇഷി’ എന്ന യാഹി വംശജൻ അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ലാസ്സൻ കൊടുമുടിയുടെ താഴ്‌വരയിൽ നിന്ന്‌ ആധുനിക ലോകത്തിലേക്ക്‌ ഇറങ്ങിവന്നത്‌. ‘ഇഷി’ എന്ന പേര്‌ യാന വിഭാഗത്തിലെ ഈ യാഹി വംശജന്‌ ഗവേഷകരാണ് നൽകിയത്‌.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഏതാണ്ട് നാനൂറോളം യാഹി വംശജരുണ്ടായിരുന്നു എന്ന്‌ അനുമാനിക്കപ്പെടുന്നു. എന്നാല്‍, കാലിഫോർണിയ സ്വർണവേട്ട’യെത്തുടർന്ന്‌ ആ പ്രദേശത്ത്‌ താമസിച്ചിരുന്ന യാഹിവംശജരുടെ കഷ്ടകാലമാരംഭിക്കുകയായിരുന്നു. 1860-ൽ ജനിച്ചു എന്നു കരുതപ്പെടുന്ന ഇഷിക്ക്‌ കുടിയേറ്റക്കാരുടെ ആക്രമണത്തിൽ നിന്ന്‌ രക്ഷപ്പെടാൻ നാല്പത്‌ വർഷത്തോളം തന്റെ കുറച്ച്‌ ബന്ധുക്കളോടൊപ്പം ഉള്‍വനങ്ങളില്‍ കഴിയേണ്ടി വന്നു.

അതിക്ഷീണിതനായ ഇഷിയെ നരവംശശാസ്ത്രമ്യൂസിയത്തിലേക്ക്‌ കൊണ്ടുവരുകയും തുടര്‍ന്ന് വാട്ടർമാനും കോബറും ഭക്ഷണവും ചികിത്സയും ഏർപ്പാടാക്കി. തനിക്കറിയാവുന്ന വിവരങ്ങൾ ഇഷി കോബറുമായി പങ്കുെവച്ചു. ഇഷിയെ ഒരു നോക്ക് കാണാനായി ആയിരക്കണക്കിന്‌ മനുഷ്യരാണ്‌ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയുടെ സാൻഫ്രാൻസിസ്‌കോ കാമ്പസിലെ മ്യൂസിയത്തിലേക്ക്‌ എത്തിയത്‌. 1916 മാർച്ചിൽ ഇഷി കടുത്ത ക്ഷയരോഗബാധിതനായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 1916 മാർച്ച്‌ 25ന്‌ ആ ‘അവസാനത്തെ അമേരിക്കൻ വനവാസി’ മരണപ്പെട്ടു. സത്യത്തില്‍ ഇഷി ഒരോർമപ്പെടുത്തലാണ്‌. ഓരോ മനുഷ്യസമൂഹത്തിനും തനതായ ജീവിതരീതിയും ആവാസവ്യവസ്ഥയും സ്വന്തമായുണ്ടെന്ന ഓര്‍മപ്പെടുത്തലുകള്‍. ചൈതന്യവര്‍ത്തായ ഓര്‍മ്മയാണ് ഇഷി എന്ന മനുഷ്യന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button