ആലുവ അമ്പാട്ടുകാവിൽ റെയിൽ പാത പരിശോധിക്കുകയായിരുന്ന പുഷ് ട്രോളിയിൽ എതിരെ വന്ന ട്രെയിൻ എഞ്ചിൻ ഇടിച്ചു.എഞ്ചിൻ വരുന്നത് കണ്ടപ്പോൾ തന്നെ ജീവനക്കാർ ട്രോളിയിൽ നിന്നും ചാടിയതിനാൽ ആളപായം ഒഴിവായി.
ഇന്ന് രാവിലെ പതിനൊന്നോടെ കളമശ്ശേരി ഭാഗത്തേക്ക് പോയ ട്രോളിയിൽ ആലുവയിലേക്ക് വരുകയായിരുന്ന എഞ്ചിൻ ആണ് ഇടിച്ചത്. ഇരുവശങ്ങളിലും വളവായതിനാൽ ട്രോളിയിൽ ഉണ്ടായിരുന്നവരും എഞ്ചിൻ ഡ്രൈവറും അടുത്ത് വന്നപ്പോൾ മാത്രമാണ് തമ്മിൽ കണ്ടത്.ബ്രേക്കിടാൻ ശ്രമിച്ചെങ്കിലും എഞ്ചിൻ ഡ്രൈവർക്ക് കൂട്ടിയിടി ഒഴിവാക്കാൻ സാധിച്ചില്ല.സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ജീവനക്കാർ ചാടി രക്ഷപെട്ടത്.
Post Your Comments