പിറവം: പിറവം നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ കൂട്ടത്തല്ല്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിപക്ഷം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന അന്വേഷണം നേരിടുന്ന പ്രസിഡന്റ് സ്ഥാനമൊഴിയണമെന്നു ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഈ പ്രതിഷേധമാണ് കൂട്ടത്തല്ലിനു കാരണമായത്. പോലീസ് എത്തിയാണ് അംഗങ്ങളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.
കൗണ്‍സിലര്‍മാരുടെ അടിയില്‍ വനിതാ അംഗങ്ങളും പങ്കെടുത്തിരുന്നു.
വനിതകളുടെ കയ്യില്‍ നിന്നും ചില പുരുഷന്മാര്‍ക്ക് തല്ല് വാങ്ങി.
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ നഗരസഭാധ്യക്ഷന്‍ സാബു കെ.ജേക്കബ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് പിറവത്ത്. അധ്യക്ഷന്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ചൊവ്വാഴ്ച രാവിലെ കൗണ്‍സില്‍ ചേര്‍ന്നയുടന്‍ അധ്യക്ഷന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായെത്തി. ബാനറുകളുമായി പ്രതിഷേധിച്ച അംഗങ്ങള്‍ കടലാസും മറ്റും കീറിയെറിഞ്ഞു. പ്രതിഷേധം വാഗ്വാദത്തിലേക്കും പിന്നീട് ഏറ്റുമുട്ടലിലേക്കും എത്തുകയായിരുന്നു.
Post Your Comments