Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
OnamNews

ഓണക്കാലത്തെ പ്രധാന വിനോദങ്ങളില്‍ ഒന്നായ പുലിക്കളിയുടെ വിശേഷങ്ങളിലേയ്ക്ക്…

 

അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലോണം നാളില്‍ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടല്‍ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാല്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചാണ് പുലികള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ട് കാഴ്ചകള്‍ വളരെ ആകര്‍ഷകവും മനോഹരവും ആണ്. തൃശൂര്‍ നഗരത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയെ ഓര്‍മിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളില്‍ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ മുതല്‍ എലിയട്ടും ചെഗുവേരയും മാര്‍ക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട്

തൃശ്ശൂരിലെ പുലിക്കളികള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തത ഉണ്ട ്]. ഇവിടെ പുലികളുടെ മേല്‍ ഉപയോഗിക്കുന്ന ചായം ഇനാമല്‍ പെയിന്റ് ആണ്[അവലംബം ആവശ്യമാണ്]. ഇവ മണ്ണെണ്ണയില്‍ നന്നായി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലര്‍ ശരീരത്തില്‍ ചിത്രങ്ങള്‍ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികള്‍ , പച്ച, മഞ്ഞ്, കറുപ്പ്, സില്‍ വര്‍, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവര്‍ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാല്‍ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button