ലാവയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനവുമായി കമ്പനി രംഗത്ത്. ഇനി മുതല്‍ കമ്പനി പുറത്തിറക്കുന്ന എല്ലാ ഫോണുകള്‍ക്കും രണ്ടുവര്‍ഷത്തെ വാറന്റി നല്‍കുമെന്നാണ് പ്രഖ്യാപനം. ലാവയുടെ ഉപ ബ്രാന്‍ഡായ സോളോയ്ക്കും ഇത് ലഭ്യമാണോയെന്ന കാര്യത്തില്‍ കമ്പനി നിലപാട് വ്യക്തമാക്കിയിട്ടില്ല. രണ്ടു വര്‍ഷം എല്ലാ ഫോണുകള്‍ക്കും ഒരു കമ്പനി വാറന്റി പ്രഖ്യാപിക്കുന്നത് ഇതാദ്യമായിട്ടാണ്.
Post Your Comments