ഹോണ്ട മോട്ടോർസൈക്കിളിന്റെ സുപ്രധാന മോഡലുകളിലൊന്നായ ഹോണ്ട മങ്കി നിരത്തുകളോട് വിട പറയുന്നു. ജപ്പാനില്‍ ടൂവീലറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടർന്നാണ് അന്‍പതു വര്‍ഷത്തിലേറെ നീണ്ട ഉത്പാദനത്തിന് ശേഷം മങ്കിയെ പിന്‍വലിക്കാൻ ഹോണ്ട ഒരുങ്ങുന്നത്.
ഏറ്റവും ചെറിയ മോട്ടോര്‍സൈക്കിള്‍ എന്ന സങ്കല്‍പം വിപണിയില്‍ പിടിമുറുക്കിയതിന് പിന്നാലെ 1961 ലാണ് ആദ്യമായി ഹോണ്ട മങ്കിയെ വിപണിയിലെത്തിക്കുന്നത്. തുടക്കത്തിൽ ടോക്കിയോയിലെ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡായിരുന്ന മങ്കിയുടെ റോഡ് വേര്‍ഷന്‍ 1967 ലാണ് പുറത്തിറങ്ങിയത്. നഗരജീവിതത്തിന്റെ തിരക്കിൽ മങ്കി ഏവർക്കും ഒരു ആശ്വാസമായിരുന്നു. ഫോള്‍ഡബിള്‍ ഹാന്‍ഡില്‍ ബാറുകളും, കോമ്ബാക്‌ട് ഡിസൈനുമായി എത്തിയ മങ്കി ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയില്‍ അധികം വൈകാതെ ഇടം നേടി.
പിൻവലിക്കുന്നതിന് മുൻപായി 500 മങ്കികളെ മാത്രമാണ് അവസാന പതിപ്പില്‍ ഹോണ്ട ഉത്പാദിപ്പിച്ചത്. എന്നാൽ 45,333 ഉപഭോക്താക്കൾ അവസാന മങ്കികള്‍ക്കായി കമ്പനിയെ സമീപിച്ചപ്പോൾ നറുക്കെടുപ്പിലൂടെ മോട്ടോര്‍സൈക്കിളുകൾ വിൽക്കാമെന്ന നിലപാടാണ് ഹോണ്ട സ്വീകരിച്ചത്. മങ്കിയെ ഹോണ്ട ഇന്ത്യയിൽ വിപണിയിൽ എത്തിച്ചിരുന്നെങ്കിൽ വൻ ജനപ്രീതി തന്നെ ഈ വാഹനത്തിന് ലഭിച്ചേനെ.
Post Your Comments