ബംഗളൂരു: ‘നന്ദി സാര്‍ അങ്ങയെ പോലുള്ള ഒരു മുഖ്യമന്ത്രി ഞങ്ങള്‍ക്കില്ലാതെ പോയി’ കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രിക്ക് അഭിനന്ദനം രേഖപ്പെടുത്തി ബാംഗളൂരില്‍ ജോലി ചെയ്യുന്ന ദീപ്തി എന്ന നേഴ്‌സ് എഴുതിയ കുറിപ്പാണു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്’.
ഈ നരക ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാലാഖാമാര്‍ക്ക് അഭയമായി ഇടമുണ്ടെന്ന് ദൈവത്തിന്റെ സ്വന്തം നാട് തെളിയിച്ചിരിക്കുന്നു.
കണ്ണില്‍ നിന്നുറ്റി വീഴുന്ന ചോര തുള്ളികള്‍ തുടക്കാന്‍ ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും കേരളത്തില്‍ ഉണ്ടെന്ന് കേക്കുമ്പോള്‍ അഭിമാനം തോന്നുന്നു. മലയാളികള്‍ക്ക് അഭിമാനമാണ് സാര്‍ താങ്കളെ കുറിച്ച് പറയുന്നതില്‍. ഹൃദയത്തില്‍ നിന്ന് അങ്ങേക്ക് ഞങ്ങളുടെ സലൂട്ട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രി പറഞ്ഞിട്ടും ഇന്ത്യയിലെ കേരളമല്ലാത്ത ഒരു സംസ്ഥാനവും നേഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ ചെറു വിരല്‍ അനക്കിയിട്ടില്ല.
കേരളത്തിലെ നേഴ്‌സുമാരോട് അസൂയയുണ്ട് എന്നാല്‍ അവരുടെ ഭാഗ്യത്തില്‍ സന്തോഷിക്കുന്നു. കഴിഞ്ഞ ദിവസം സേലത്തു നിന്നുള്ള വിമല എന്നോട് ചോദിച്ചു കേരളത്തില്‍ ജോലി കിട്ടുമോ എന്ന് .കഴിഞ്ഞ എട്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന എന്റെ കണ്ണ് തുറപ്പിച്ച ചോദ്യം.നേഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സംസ്ഥാനത്തില്‍ ജനിച്ചു എന്നതില്‍ വീണ്ടും വീണ്ടും അഭിമാനം മാത്രം. ഞാന്‍ വിനു നോടും പാപ്പയോടും മമ്മയോടും ഇന്നലെ തന്നെ വിളിച്ചു പറഞ്ഞു ഞാന്‍ നാട്ടിലേക്ക് വരികയാണ്. അവിടെ ജോലി നോക്കാന്‍ എന്ന് ‘ഇവിടെത്തെ ജീവിതം ഒന്നും ഇപ്പൊ വിവരിക്കുന്നില്ല .പറയാതിരിക്കുന്നതാണ് ഭേദം. പിന്നെ ഞങ്ങള്‍ക്ക് കേരളത്തില്‍ ശക്തമായ ഒരു സംഘടന ഉണ്ടല്ലോ അതാണ് കൂടുതല്‍ ധൈര്യം നല്‍കുന്നത്. യുണൈറ്റഡ് നേഴ്‌സിങ് അസോസിയേഷന്‍ ഇന്ത്യയില്‍ മുഴുവനും വ്യാപിപ്പിക്കണം. കേരളത്തില്‍ മാത്രമല്ല നേഴ്‌സിങ് സമൂഹം പ്രയാസപ്പെടുന്നത്.
ബാംഗളൂരില്‍ നിങ്ങള്‍ നടത്തിയ കണ്‍വെന്‍ഷന്‍ ഞങ്ങളെ ആരും അറിയിച്ചിരുന്നില്ല. നിങ്ങള്‍ വിളിച്ചാല്‍ ഇറങ്ങി വരാന്‍ ഞാന്‍ അടക്കമുള്ള ലക്ഷങ്ങള്‍ ഉണ്ട്. നേഴ്‌സുമാരുടെ ശമ്പളം കൂട്ടുന്നു മാനേജുമെന്റിന്റെ അട്ടിമറികള്‍ ഒന്നും ഫലിച്ചില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ ഹൃദയം സന്തോഷം കൊണ്ടും ആവേശം കൊണ്ടും പൊട്ടി തെറിക്കുന്നത് പോലെ തോന്നുന്നു ‘ദീപ്തിയുടെ കുറിപ്പ് കേരളം ഏറ്റെടുക്കുകയാണ് കേരളത്തില്‍ നിന്നും ജോലി തേടിപ്പോയ ദീപ്തിയെ പോലുള്ള പതിനായിരങ്ങള്‍ ഇപ്പോള്‍ കേരളത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചാണ് ആലോചിക്കുന്നത്.
Post Your Comments