
ഉത്തര്‍പ്രദേശ്: നിരത്തിൽ ഇറങ്ങുന്ന ബസുകള്‍ ഇനി മുതൽ കാവി നിറത്തിൽ മുങ്ങും. ഉത്തർപ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളാണ് ഇനി മുതൽ കാവിനിറത്തിൽ കാണപ്പെടുക. വെള്ളയും കാവിയും നിറങ്ങളിൽ 50 ബസുകൾക്കാണ് യോഗി ആദിത്യനാഥ് സർക്കാർ അനുമതി നൽകിയത്.
ഭരണം മാറുന്നതിന് അനുസരിച്ച് ഉത്തര്‍പ്രദേശിലെ ബസിന്റെ നിറം മാറുന്നത് പതിവാണ്. ഏതു പാര്‍ട്ടിയാണോ അധികാരത്തിലേറുന്നത് അവരുടെ കൊടിയുടെ നിറമായിരിക്കും സര്‍ക്കാര്‍ ബസുകള്‍ക്ക്. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതവാർഷികാഘോഷത്തോടനു ബന്ധിച്ചാണ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ അന്ത്യോദയ എന്ന പേരിൽ ബസ് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 25ന് പുതിയ ബസുകൾ നിരത്തിലിറങ്ങും.
കോർപറേഷന്റെ കാണ്‍പൂരിലുള്ള വർക്ക്‌ഷോപ്പിൽനിന്നാണ് ബസുകൾ പുറത്തിറക്കുന്നത്. ഒരു ബസിന്റെ ഏകദേശ വില 24 ലക്ഷം രൂപയാണ് .
Post Your Comments