KeralaLatest NewsNews

ശോഭ സുരേന്ദ്രനെതിരെ കേസ്

കാഞ്ഞങ്ങാട്: ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനടക്കം മുന്നൂറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശോഭാ സുരേന്ദ്രനു പുറമെ ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലം എന്നിവര്‍ക്കെതിരെയും കേസുണ്ട്.

ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്. തിങ്കളാഴ്ച കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്‌ നടത്തിയിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതായി പോലീസ് കണ്ടത്തിയതിനെ തുടർന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button