Latest NewsIndiaNews

21വയസിനുള്ളില്‍ ഈ ചെറുപ്പക്കാരന്‍ നേടിയത് മൂന്നു ബിരുദങ്ങള്‍

നിരവധി കടമ്പകൾ ഉള്ള ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ 3 കോഴ്‌സുകളാണ് സിഎസ്, സിഎ, സിഎംഎ. എന്നാൽ 21 ആം വയസ്സിൽ ഈ മൂന്നു ബിരുദങ്ങളും നിസ്സാരമായി പൂർത്തിയാക്കിയ കഥയാണ് ആദിത്യ എന്ന ആദിത്യ ജവാറിന് പറയാനുള്ളത്.

ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ഈ ചെറുപ്പക്കാരൻ ഈ ബിരുദങ്ങൾ നേടിയ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ഇവയ്ക്കു പുറമെ ഇഗ്നോയിൽ നിന്നുള്ള ബികോം ബിരുദവും ആദിത്യ നേടി.

15 വയസ്സിൽ തന്നെ പ്ലസ് 2 പൂർത്തിയാക്കിയ ആദിത്യ സിഎയ്ക്കും സി എസിനും ഒരുമിച്ച് തയ്യാറെടുത്തു. ഈ ബിരുദങ്ങൾ കരസ്ഥമാക്കിയതിനു ശേഷമാണു സിഎംഎയ്ക്ക് എൻറോൾ ചെയ്തത്.സൂറത്തിലുള്ള സിഎക്കാരനായ രവി ചവ്ഛാരിയയാണ് ആദിത്യയെ പരിശീലിപ്പിക്കുന്നത്.

വസ്ത്ര വ്യാപാരിയായ മഹേഷിന്റെയും സ്‌കൂള്‍ അധ്യാപികയായ രാജശ്രീയുടെയും മകനായ ആദിത്യ ഒരിക്കൽ അച്ഛനു നേടാൻ കഴിയാതെപോയ പോയ സി എ ബിരുദമാണ് നേടിയെടുത്തിരിക്കുന്നത്. ഐഐഎമ്മില്‍ പ്രവേശനം നേടാനായി ക്യാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ആദിത്യയ്ക് അതിനു ശേഷം
എൽ എൽ ബിയ്ക്ക് ചേരാനാണ് ആഗ്രഹം.

shortlink

Post Your Comments


Back to top button