KeralaLatest NewsNews

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് എല്‍ഇഡി ടിവികള്‍ മോഷണം പോയി

പെരുമ്പിലാവ്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് കള്ളന്മാര്‍ ടി.വി അടിച്ചു മാറ്റി. ഡ്രൈവര്‍ ഉറങ്ങുന്നതിനിടെയാണ് 46 എല്‍ഇഡി ടിവികള്‍ കള്ളന്മാർ അപഹരിച്ചത്. ക്ഷീണം മൂലം വാഹനം റോഡരികില്‍ ഒതുക്കി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് ഡ്രൈവര്‍ പറഞ്ഞു.

ആലുവ തോട്ടുമുഖത്തു നിന്ന് കോഴിക്കോട്ടേയ്ക്ക് സ്‌റ്റോക്കുമായി പോകുകയായിരുന്നു ലോറി. വെളുപ്പിനെ രണ്ടു മണിക്ക് പെരുമ്പിലാവില്‍ വച്ചായിരുന്നു മോഷണം. മറ്റൊരു വാഹനത്തിലെത്തിയ സംഘം ലോറിയുടെ ടാര്‍പൊളിന്‍ പൊളിച്ചു നീക്കി ടിവി സെറ്റുകള്‍ കടത്തുകയായിരുന്നു.

വാഹനത്തിൽ ബാംഗ്ലൂർ സ്വദേശിയായ ഡ്രൈവര്‍ കനയ്യഗൗഡയ്ക്ക് പുറമേ മറ്റു രണ്ടു സഹായികളും ഉണ്ടായിരുന്നു. ഉറക്കത്തിനിടെ ലോറി അനങ്ങുന്നതായി തോന്നിയപ്പോഴാണ് പരിശോധിച്ചത്. ഡ്രൈവര്‍ ഉണര്‍ന്നതറിഞ്ഞതോടെ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന വാഹനത്തില്‍ മോഷ്ടാക്കള്‍ കടന്നു കളഞ്ഞു. സമീപത്തുള്ള ഓട്ടോ വിളിച്ച് പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു. തൃശ്ശുര്‍ ഭാഗത്തേയ്ക്കാണ് മോഷ്ടാക്കള്‍ കടന്നതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button