
വിദേശത്ത് മകന്‍ കൊള്ളയടിക്കപ്പെട്ടുവെന്നും ആരെങ്കിലും സഹായിക്കുമോയെന്നു അഭ്യര്‍ഥിച്ച് നടിയും സംവിധായകയുമായ സുഹാസിനി രംഗത്ത്. സംവിധായകന്‍ മണിരത്നത്തിന്റേയും സുഹാസിനിയുടെയും മകന്‍ നന്ദനാണ് ഇറ്റലിയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടത്. മകന് സഹായം തേടി സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഞങ്ങളുടെ മകന്‍ വെനീസില്‍ വച്ച് കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍ പോര്‍ട്ടിലെത്താന്‍ ആരെങ്കിലും സഹായിക്കാമോ എന്നാണ് സുഹാസിനിയുടെ ട്വീറ്റ്. ഞായറാഴ്ചയായിരുന്നു സംഭവം.
സുഹാസിനിയുടെ ട്വീറ്റ് അരാധകര്‍ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തി. നന്ദൻ സുരക്ഷിതനായി എത്തിയെന്നു സുഹാസിനി പിന്നീട് ട്വീറ്റിലൂടെ അറിയിച്ചു.
Post Your Comments