ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോകള്‍ കാണുന്നവര്‍ സൂക്ഷിക്കുക. എട്ടിന്റെ പണി കിട്ടാന്‍ സാധ്യതയുണ്ട്. കാരണം നിങ്ങള്‍ ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാണ്. അശ്ലീല വെബ്‌സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവരുടെ വെബ്‌ക്യാം ഹാക്ക് ചെയ്ത് ബ്ലാക്ക് മെയിലിംഗ് ആണ് ഹാക്കര്‍മാരുടെ പുതിയ രീതി. വെബ്‌ക്യാമറകളില്‍ നിന്ന് ശേഖരിക്കുന്ന സ്വകാര്യ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ 500 ഡോളര്‍ വരെ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാല്‍വെയറുകള്‍ വഴിയാണ് ഹാക്കര്‍മാര്‍ ഇരയുടെ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും കടക്കുന്നത്. ഇന്റര്‍നെറ്റിലൂടെ സോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇമെയില്‍ സന്ദേശങ്ങള്‍ തുറക്കുമ്പോള്‍ ഒക്കെ ഇത്തരത്തില്‍ മാല്‍വെയറുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. പിന്നീട് ഈ കംപ്യൂട്ടറുകള്‍ വഴി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ വെബ് കാമറകളിലെ ദൃശ്യങ്ങള്‍ ചോര്‍ത്തുന്ന രീതിയിലാണ് ഈ പ്രോഗ്രാമുകള്‍ ഹാക്കര്‍മാര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇമെയിലിലെ കോണ്‍ടാക്ടുകളിലേക്ക് ഈ ദൃശ്യങ്ങള്‍ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഹാക്കര്‍മാര്‍ പണം തട്ടുന്നത്.
ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് വെബ്‌ക്യാമറകള്‍ ഓഫ് ചെയ്തിടാനാണ് സൈബര്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഏകദേശം മൂന്ന് വര്‍ഷം മുന്‍പ് സെലിബ്രിറ്റികളുടെ നൂറുകണക്കിന് സ്വകാര്യ ദൃശ്യങ്ങള്‍ ഈ രീതിയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ഫാബനിംഗ് എന്നാണ് ഈ ചോര്‍ത്തല്‍ അറിയപ്പെടുന്നത്.
Post Your Comments