Latest NewsNewsGulf

ഹജ്ജ് കര്‍മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും

ഹജ്ജ് കര്‍മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും. ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ വ്യാഴാഴ്ച അറഫയില്‍ സംഗമിക്കും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹജ്ജ് നഗരികള്‍ ഒരുങ്ങിക്കഴിഞ്ഞു. മിനായിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് തീര്‍ഥാടക ലക്ഷങ്ങള്‍.

ദുല്‍ഹജ്ജ് എട്ടിന് തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ് വരയിലെ കൂടാരങ്ങളില്‍ എത്തുന്നതോടെ ഹജ്ജ് ചടങ്ങുകള്‍ ആരംഭിക്കും. ഹജ്ജ് ലക്ഷ്യമാക്കി ദിവസങ്ങള്‍ക്ക് മുന്നേ മക്കയിലെത്തിയ തീര്‍ഥാടകര്‍ ചൊവ്വാഴ്ച രാത്രി മുതല്‍ മിന ലക്ഷ്യമാക്കി നീങ്ങി തുടങ്ങും.

ബുധാനാഴ്ച വൈകുന്നേരത്തിന് മുമ്പായി ആഭ്യന്തര വിദേശ ഹാജിമാര്‍ മുഴുവനും മിനയിലെ തമ്പുകളില്‍ ഒത്തുകൂടും. മക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തീര്‍ഥാടകര്‍ ഹജ്ജിനായുള്ള ഒരുക്കത്തിലാണ്.

വ്യാഴാഴചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം. അന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെ തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും. അന്ന് രാത്രി മുസ്ദലിഫയില്‍ താമസിക്കുന്ന ഹാജിമാര്‍ പിറ്റേ ദിവസം മിനയിലെ തമ്പുകളില്‍ തിരിച്ചെത്തും. ജംറയിലെ കല്ലേറും ബലി കര്‍മവും ത്വവാഫും സഅ് യും നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസവും കല്ലേറ് കര്‍മം തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button