മുംബൈ: ഇന്ത്യൻ സുരക്ഷാ ഏജസികള്‍ സെെബര്‍ ആക്രമണത്തിന്റെ പിടിയിലെന്നു റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ സിമാന്ടെകാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പ്രദേശിക സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള ഏജന്‍സികള്‍ക്കാണ് സെെബര്‍ ആക്രമണ സാധ്യതയുള്ളത്. മാല്‍വേര്‍ കടത്തിവിട്ടു രഹസ്യ വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമാണ് നടക്കുന്നത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തിനുശേഷം ജൂലൈയില്‍ ആക്രമണ മുന്നറിയിപ്പുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്കു കൈമാറിയിരുന്നെന്ന് സിമാന്ടെകിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഗ്രൂപ്പുകള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടാകുന്നതെങ്കിലും ഈ ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ ഉറവിടമാണെന്നാണ് ആക്രമണ സ്വഭാവം വിശകലനം ചെയ്തതില്‍നിന്നു മനസിലാകുന്നത്. ഇതിനു പിന്നില്‍ ഒരു രാജ്യമാണെന്നു സിമാന്‍ടെക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പേര് വ്യക്തമാക്കുന്നില്ല.
Post Your Comments