കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്ക്ക് വീണ്ടും തിരിച്ചടി . അനധികൃത ‘റോപ്പ് വേ’ പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കി. മലപ്പുറം ഊര്‍ങ്ങാട്ടേരി പഞ്ചായത്താണ് നോട്ടീസ് അയച്ചത്. അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലമാണിത്. മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 480 മീറ്ററോളം ദൈര്‍ഘ്യമുള്ള റോപ് വേ വനത്തിന് സമീപത്തായി നിര്‍മിച്ചിരിക്കുന്നത്.
ഇവിടെ റസ്റ്റോറന്റ് നിര്‍മാണത്തിനാണ് പഞ്ചായത്തില്‍നിന്ന് അനുമതി ലഭിച്ചത്. എന്നാല്‍ റസ്റ്റോറന്റ് നിര്‍മാണത്തിനു പകരം റോപ്പ് വേയും ചെക്ക് ഡാമും നിര്‍മിക്കുകയായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ റോപ്പ് വേ പൊളിച്ചുമാറ്റണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയാണ് ചെക്ക് ഡാം നിര്‍മിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായി നിര്‍മിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അനധികൃത റോപ്പ് വേ, ചെക്ക് ഡാം നിര്‍മാണവാര്‍ത്തകള്‍ പുറത്തെത്തിയത്.
Post Your Comments