Latest NewsKeralaNews

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ എ​എ​സ്ഐ മ​രി​ച്ചു

ക​ൽ​പ്പ​റ്റ:  കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ എ​എ​സ്ഐ മ​രി​ച്ചു. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​യും ഡ​ൽ​ഹി പോ​ലീ​സി​ലെ എ​എ​സ്ഐ​യുമായ രാ​ധാ​കൃ​ഷ്ണ​നാണ് മരിച്ചത്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യിൽ നടന്ന കാട്ടാനയുടെ ആക്രമണത്തിലായിരുന്ന എഎസ്എെ രാ​ധാ​കൃ​ഷ്ണ​നു പരിക്കേറ്റത്. ര​ണ്ടാ​ഴ്ച മു​മ്പായിരുന്നു സംഭവം നടന്നത്.

രാ​ധാ​കൃ​ഷ്ണ​ന്‍ മ​ക​ളെ മൈ​സു​രു​വി​ല്‍ എം​ബി​ബി​എ​സി​ന് ചേ​ര്‍​ത്ത് വ​യ​നാ​ട് മേ​പ്പാ​ടി​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.രാ​ത്രി​യി​ല്‍ കാ​റി​ന്‍റെ ഹെ​ഡ് ലൈ​റ്റ് കേ​ടാ​യ​തി​നെ തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ വേ​ണ്ടി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ക​ളും ബ​ന്ധു​വും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര പ​രി​ക്കേ​റ്റ രാ​ധാ​കൃ​ഷ്ണ​നെ ആ​ദ്യം വ​യ​നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button