ന്യൂഡൽഹി: ഹരിയാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ. “സർക്കാരിന്റെ സമ്പൂർണ പരാജയമാണ് ഹരിയാനയിൽ കണ്ടതെന്ന്” കോണ്ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ”മുൻകൂട്ടി അറിയാമായിരുന്നിട്ടും ക്രമസമാധാനപാലനത്തിൽ വലിയ വീഴ്ച വരുത്തി. അതിനാൽ ഇതിന് ഉത്തരവാദിയായ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കണമെന്ന്” തരൂർ ആവശ്യപ്പെട്ടു.
”ജനക്കൂട്ടത്തിന്റെ അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കോടതി വിധിക്കു മുന്നോടിയായി ആയുധങ്ങളുമായി ജനങ്ങൾ കൂടുന്നത് എല്ലാവർക്കും കാണാമായിരുന്നു. ജനം സംഘടിക്കുന്നത് നിയന്ത്രിക്കാൻ പോലീസിന് കഴിഞ്ഞില്ല. 144 പ്രഖ്യാപിച്ച ശേഷവും അതനുസരിച്ചുള്ള നടപടികൾ ഉണ്ടായില്ല. തെരുവുകളിൽ പോലീസിനെ നിയോഗിച്ച് ജനത്തെ സംഘടിക്കുന്നതു തടയാൻ പോലും ശ്രമിച്ചില്ലെന്നും ഹരിയാന സർക്കാരിന്റെ അതിശയകരമായ പരാജയമാണിതെന്നും” ശശി തരൂർ പറഞ്ഞു.
Post Your Comments