ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഫെെനലിറങ്ങിയ പി.വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായി. ഫെെനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹരയെയാണ് പി.വി സിന്ധു നേരിടുന്നത്. ഇന്ന് സ്വര്‍ണം നേടാനായാല്‍ ലോക ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകും സിന്ധു. ഇന്നലെ നടന്ന സെമിയില്‍ പരാജയപ്പെട്ട സൈന ഇന്ത്യയ്ക്ക് വെങ്കലം ഉറപ്പിച്ചിരുന്നു.
ഒരു വെള്ളിയും നാല് വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഇതുവരെയുള്ള സമ്ബാദ്യം. 1983ല്‍ പുരുഷ സിംഗിള്‍സില്‍ പ്രകാശ് പദുകോണ്‍ നേടിയ വെങ്കലമാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. 2011ല്‍ വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യവും വെങ്കലം നേടി. 2013ലും 2014ലും സിന്ധു വെങ്കലവും 2015ല്‍ സൈന വെള്ളിയും നേടിയിരുന്നു.
Post Your Comments