Latest NewsNewsDevotional

ഹജ്ജിന്റെ പ്രഥമ കേന്ദ്രമായ കഅ്ബ

വിശുദ്ധ കഅ്ബയെ കേന്ദ്രമാക്കിയാണ് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നത്വി. അവിടെ എത്തിച്ചേരാന്‍ കഴിവുള്ളവര്‍ എല്ലാം ഹജ്ജ് കര്‍മം അനുഷ്ഠിക്കല്‍ നിര്‍ബന്ധ ബാധ്യതയാണെന്ന് അള്ളാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു.

”നിസ്സംശയം, മനുഷ്യരാശിക്കു വേണ്ടി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം, അനുഗൃഹീതവും ലോകര്‍ക്കാകമാനം സന്മാര്‍ഗദര്‍ശകവുമായി മക്കയില്‍ നിലകൊള്ളുന്നത് തന്നെയാകുന്നു. അതില്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ട്. വിശിഷ്യ ഇബ്‌റാഹീം നിന്ന സ്ഥലം.

ആര് അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്. ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെ തീര്‍ഥാടനം ചെയ്യല്‍, മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും വിസമ്മതിച്ചുവെങ്കില്‍ അവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ, അല്ലാഹു ലോകരിലാരുടെയും ആശ്രയം വേണ്ടാത്തവനാകുന്നു” (ആലുഇംറാന്‍ 96,97).

shortlink

Related Articles

Post Your Comments

Related Articles


Back to top button