തിംഫു: ഇന്ത്യയെ നശിപ്പിച്ചതിൽ ആർക്കാണ് പങ്കെന്ന് വ്യക്തമാക്കി ശശി തരൂർ എം. പി. ബി ജെ പി ചരിത്രം ആയുധമാക്കിയുള്ള രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയെ നശിപ്പിച്ചത് മുസ്ലീം ഭരണാധികാരികളല്ല.മറിച്ച് ബ്രിട്ടീഷ് ആധിപത്യമാണെന്ന് തരൂര്‍ പറഞ്ഞു. ഭൂട്ടാനിലെ മൗണ്ടന്‍ ഇക്കോസ് സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. രാഷ്ട്രീയ പോരിനുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കുന്നു. രാമജന്മഭൂമി പ്രശ്നം മുതല്‍ നാം ഇത് കാണുന്നുണ്ട്.
രാമജന്മ ഭൂമി പ്രശ്നം ചരിത്രത്തോട് ദേശവ്യാപകമായി നടത്തിയ പ്രതികാരമായിരുന്നു. നിങ്ങൾക്ക് ചരിത്രത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. ഇന്ത്യയില്‍ കോളനി സ്ഥാപിച്ച് നമ്മെ ഭരിച്ച് നശിപ്പിച്ച ബ്രിട്ടീഷുകാരെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ വന്ന് ഇവിടെ വാസമുറപ്പിക്കുകയും നമ്മെ ഭരിക്കുകയും ചെയ്ത മുസ്ലീം ഭരണാധികാരികളെ വിദേശികളായി കാണാനും അവരുടെ ഭരണത്തെ വൈദേശികാധിപത്യമായി കാണാനുമാണ് മോഡിക്ക് താല്‍പ്പര്യമെന്നും തരൂര്‍ കുറ്റപ്പെടുത്തി.
Post Your Comments