Latest NewsKeralaNews StoryPrathikarana VedhiReader's Corner

ഹരിയാന ഹൈക്കോടതി വിധി യഥാർത്ഥത്തിൽ ഏതുസംസ്ഥാനത്ത് ക്രമസമാധാനം തകർന്നാലും പ്രധാനമന്ത്രിക്ക് ഉടനടി ഇടപെടാനുള്ള പച്ചക്കൊടി; കഥയറിയാതെ ആട്ടം കാണുന്നവരെ ഹരിയാന പോലെ തന്നെ കണ്ണൂരും എന്നോർമ്മിപ്പിച്ചു കൊണ്ട് ശങ്കു ടി ദാസ് എഴുതുന്നു

അഡ്വ. ശങ്കു ടി ദാസ്

ഗുണ ദോഷങ്ങളെ വേർതിരിച്ച് മനസിലാക്കാനുള്ള മനുഷ്യന്റെ വിവേചന ശേഷിയെ ആണ് പൊതുവേ സാമാന്യ ബുദ്ധി എന്ന് വിളിക്കാറുള്ളത്. അതില്ലാത്തവരാണ് പ്രതികൂല വിധികളെ പോലും വിജയമെന്ന പോൽ ഘോഷിച്ചു നടക്കുക.
നരേന്ദ്ര മോഡിക്ക് പഞ്ചാബ് ഹരിയാന ഹൈകോടതിയുടെ വിമർശനം എന്നൊക്കെ പാടി നടക്കുന്ന പാവങ്ങളെ കണ്ടപ്പോൾ ഓർക്കുകയായിരുന്നു. എന്താണ് കോടതി പറഞ്ഞത് എന്ന് കേട്ടിരുന്നോ? “നരേന്ദ്ര മോഡി ഇന്ത്യയുടെ മുഴുവൻ പ്രധാനമന്ത്രി ആണെന്ന്”!!

ഹരിയാനയിലെ കലാപം സംസ്ഥാന വിഷയം ആണെന്നും, സ്റ്റേറ്റ് സബ്ജെക്റ്റ് ആയ ക്രമസമാധാന പരിപാലനത്തിൽ കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാവില്ലെന്നും, സംസ്ഥാന സർക്കാരിന് വേണ്ട അസിസ്റ്റൻസ് കൊടുക്കാനേ സാധിക്കൂ എന്നുമൊക്കെ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ പറഞ്ഞതിനുള്ള മറുപടി ആയാണ് കോടതി അങ്ങനെ പറഞ്ഞത്.”ഹരിയാന എന്താ ഇന്ത്യയുടെ ഭാഗമല്ലേ? ഹരിയാനയിലെ വിഷയം എങ്ങനെയാണ് ഇന്ത്യാ ഗവണ്മെന്റിന്റെ വിഷയം അല്ലാതാവുക? ഹരിയാനയോടും പഞ്ചാബിനോടും കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുന്നത് എന്തു കൊണ്ടാണ്?

മോഡി ബിജെപിയുടെ പ്രധാനമന്ത്രി അല്ല, ഇന്ത്യയുടെ മുഴുവൻ പ്രധാനമന്ത്രി ആണ്. ഹരിയാനയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാനാവില്ല.”
പറഞ്ഞതാവട്ടെ, ഇങ്ങനെയാണ് താനും. ഇതിന്റെ ഇമ്പാക്ട് എന്താണ് ഫലത്തിൽ?
സംസ്ഥാനങ്ങളിൽ ക്രമസമാധാന തകർച്ച ഉണ്ടാവുമ്പോൾ ഇടപെടാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കുകയും, അങ്ങനെ ഇടപെടുക കേന്ദ്രത്തിന്റെ ബാധ്യത പോലുമാണെന്ന് ഓർമിപ്പിക്കുകയും, അത്തരമൊരു അനിവാര്യ ഘട്ടത്തിൽ നടപടിക്ക് മുതിരുമ്പോൾ ഫെഡറലിസത്തിന്റെയും സെവൻത് ഷെഡ്യൂൾ ലിസ്റ്റുകളുടേയും ഒന്നും സാങ്കേതികത്വങ്ങൾ ഇഴകീറി പരിശോധിക്കേണ്ടതില്ല എന്ന് ഉറപ്പ് കൊടുക്കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്.

ആ പരാമർശങ്ങൾ മോഡിക്ക് ഗുണമാണോ ദോഷമാണോ എന്ന് മനസിലാക്കാൻ ‘ഹരിയാന’ എന്നതിന് പകരം ‘കണ്ണൂർ’ എന്നാക്കി ആ വാചകങ്ങൾ ഒരിക്കൽ കൂടി ഒന്നു വായിച്ചു നോക്കിയാൽ മതിയാവും. മോഡി പഞ്ചാബിന്റെയും ഹരിയാനയുടെയും മാത്രമല്ല, കേരളത്തിന്റെ കൂടി പ്രധാനമന്ത്രി ആണല്ലോ. ആരോടായാലും ചിറ്റമ്മ നയം കാണിക്കുന്നത് മോശവുമാണ്.
എന്നാൽ പിന്നെ അങ്ങനാവട്ടെ, ല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button