KeralaLatest NewsNews

ഗുരുവായൂരില്‍ വിവാഹങ്ങളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്

തൃശൂര്‍: വിവാഹങ്ങളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡാണ് ഞായറാഴ്ച്ച ഗുരുവായൂരില്‍ രൂപം കൊണ്ടത്. 277 വിവാഹങ്ങളാണ് ഒറ്റ ദിവസം ഗുരുവായൂരില്‍ നടന്നത്. ചിങ്ങമാസത്തില്‍ ഏറ്റവുമധികം മുഹൂര്‍ത്തങ്ങളുള്ള ഒരേയൊരു അവധി ദിവസമായതിനലാണ് വിവാഹങ്ങളുടെ പെരുമഴയുണ്ടായത്.

ഇതോടെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് നടന്ന 256 വിവാഹങ്ങളുടെ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. ശനിയാഴ്ച രാത്രി ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കുന്ന വേളയില്‍ 266 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. ചിലര്‍ ഞായറാഴ്ച പുലര്‍ച്ചെയും ബുക്കിംഗ് നടത്തി. 10 മണി മുതല്‍ 12 മണിവരെയുള്ള സമയത്താണ് ഏറ്റവുമധികം വിവാഹ മുഹൂര്‍ത്തങ്ങള്‍ കുറിക്കപ്പെട്ടത്.

 

shortlink

Post Your Comments


Back to top button