തിരുവനന്തപുരം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മുൻ സൈനികനാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. മിലിട്ടറി ഇന്റലിജന്റ്സാണ് പ്രതിയെ പിടികൂടിയത്. പേയാട് വിട്ടിയം സ്വദേശി ജയകുമാർ(52) മിലിട്ടറി ഇന്റലിജന്റ്സ് പിടികൂടി തമ്പാനൂർ പോലീസിനു കെെമാറി. തമ്പാനൂർ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജയകുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഉദ്യോഗാർഥിയിൽ നിന്നു പണം വാങ്ങുന്പോഴായിരുന്നു ജയകുമാറിനെ മിലിട്ടറി ഇന്റലിജൻസ് പിടികൂടിയത്. സുബേദാർ മേജറായി സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ജയകുമാർ. മാവേലിക്കര കണ്ണമംഗം സ്വദേശി അനന്തു(19)നൽകിയ പരാതിയിലായിരുന്നു ജയകുമാർ പിടിയിലായത്.
Post Your Comments