Latest NewsIndiaNews

കേക്ക് മുറിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിവാദത്തില്‍

ഇറ്റാനഗര്‍:  ഒരു കേക്ക് മുറിച്ച് കാരണത്താല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിവാദത്തില്‍. എന്താണ് കേക്ക് മുറിച്ചാല്‍ വിവാദം ഉണ്ടാകാനുള്ള കാരണമെന്നു അറിയണോ. ഇന്ത്യന്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങള്‍ വരച്ച കേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മുറിച്ചത്. ഒപ്പം അരുണാചല്‍ പ്രദേശ്ഉപമുഖ്യമന്ത്രി ചൗനാ മെയ്‌നും ഉണ്ടായിരുന്നു. ഇതോടെ ഇവര്‍ക്ക് എതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇന്ത്യന്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും വന്നു.

ഇന്ത്യന്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും മാതൃകകള്‍ അനാദരവോടെ കൈകാര്യം ചെയ്ത വിഷയമാണ് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു കാരണമായത്.

സംഭവം നടന്നത് ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരംഗാ യാത്രയുടെ ഫല്‍ഗ് ഓഫ് ചടങ്ങിനിടെയായിരുന്നു ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത കേക്ക് മുറിച്ചത്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട് 1971 പ്രകാരം റിജിജുവിന്റെയും പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തനം ഭരണാഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടകാം സാന്‍ജോയ് പറഞ്ഞു.
വിഷയത്തില്‍ ഇതു വരെ ബിജെപി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button