ന്യൂഡല്‍ഹി: ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് നല്‍കുന്നത് ഭക്ഷണത്തെ കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങള്‍ ബി.എസ്.എഫ് ചീഫ് കെ.കെ.ശര്‍മ നിഷേധിച്ചു. സെെനികരുടെ ഇടയില്‍ നിരാശ ഉണ്ടാക്കാനായി ഭക്ഷണം മോശമാണെന്നു പ്രചരിപ്പിക്കുന്ന വീഡിയോ പാക്കിസ്ഥാൻ ഉപയോഗിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവില്‍ സെെന്യത്തിലുള്ളത് ആരോഗ്യപരമായ സംവിധാനമാണ്. കൃതമായി ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നുണ്ട്. താന്‍ 2012ല്‍ ബി.എസ്.എഫില്‍ ചേര്‍ന്ന ശേഷം ഇതുവരെ ഭക്ഷണത്തെക്കുറിച്ച് യാതാരു വിധ പരാതിയും ലഭിച്ചിട്ടില്ല. സെെന്യത്തിനു നൽകുന്ന ഭക്ഷണത്തെക്കുറിച്ച് ആക്ഷേപമുള്ള ആര്‍ക്കും ബി.എസ്.എഫ് ക്യാമ്പപകളിലെത്തി പരിശോധന നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തവയാണെന്ന വിഡിയോ സന്ദേശം യാദവ് എന്ന സൈനികന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. യാദവ് ഉന്നയിച്ച ആരോപണം തെറ്റാണെന്നും അദ്ദേഹത്തെ സൈന്യത്തില്‍ നിന്നും പിരിച്ചു വിട്ടതായും അദ്ദേഹം പറഞ്ഞു.
Post Your Comments