![](/wp-content/uploads/2017/08/Untitled-1-41.jpg)
ലണ്ടന്‍: ബ്രിട്ടനില്‍ റോഡപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യാക്കാര്‍ മരിച്ചു. മിനിബസ് രണ്ടു ട്രക്കുകളിലിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ ഡ്രൈവര്‍ കോട്ടയം സ്വദേശി സിറിയക് ജോസഫ്, കോട്ടയം സ്വദേശി തന്നെയായ സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീയും അഞ്ചു വയസുകാരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബക്കിംഗ്ഹാംഷെയറിലെ ന്യൂപോര്‍ട്ട് പാഗ്നെലിലെ എം1 ഹൈവേയില്‍ ശനിയാഴ്ചയായിരുന്നു അപകടം. ട്രക്കുകളുടെ ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി സംശയമുണ്ട്, ഇവരെ ചോദ്യം ചെയ്തു വരികയാണ്.
മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സെപ്തംബര്‍ മൂന്നിന് സിറിയക് ജോസഫ് നാട്ടിലെത്താനിരിക്കുകയായിരുന്നു.
Post Your Comments