ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവ ഡോക്ടറെ ശസ്ത്രക്രിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. റേഡിയോളജി വിഭാഗം ഡോക്ടര്‍ ശാശ്വത് പാണ്ഡയാണ് (26) കൊല്ലപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിൽ വെച്ചാണ് സംഭവം. ശാശ്വത് പാണ്ഡെ ഈ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്.
എക്സ്റേ ഡിപ്പാര്‍ട്ട്മെന്റിനു സമീപം ഡോക്ടര്‍മാരുടെ വിശ്രമകേന്ദ്രത്തിലായിരുന്നു പാണ്ഡയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹ പ്രവർത്തകനായ മറ്റൊരു ഡോക്ടർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments