Latest NewsNewsIndia

അധിക തുക ഈടാക്കി ഉപഭോക്താക്കളെ പിഴിഞ്ഞ ഐഡിയക്ക് പണി കിട്ടി

ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി (ട്രായ്) യുടെ ഉത്തരവ്. ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നീ നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചതിന് ഇന്റര്‍കണക്ഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഐഡിയ അധിക തുക വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളിൽ നിന്നുമാണ് അനധികൃതമായി പണം വാങ്ങിയത്. ഈ സംസ്ഥാനങ്ങള്‍ക്കകത്ത് നിന്നുള്ള കോളുകള്‍ ലോക്കല്‍ കോളുകളായി കണക്കാക്കുന്നതിന് പകരം അധികം പണം വാങ്ങിയെന്നാണ് തെളിഞ്ഞത്. പണം ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ടെലികോം കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടി (ടിസിഇസിഎഫ്) ലേക്ക് നിക്ഷേപിക്കാനാണ് ട്രായ് ഉത്തരവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button