Latest NewsKeralaNews

ജീവനും സ്വത്തിനും ഭീഷണി; സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പിണറായി

തിരുവനന്തപുരം: വിവാദ ആള്‍ദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായാണു വിവരം.

ഇവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഭീതിയിലാണ്. അക്രമം നടക്കുന്നപ്രദേശങ്ങളില്‍ നിന്ന് ഒട്ടേറെ മലയാളികള്‍ തന്നെ വിളിക്കുന്നുണ്ട്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണു പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കലാപം തടയാന്‍ നടപടികളെടുക്കണമെന്ന് ഹരിയാന സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും യെച്ചൂരി ആവശ്യപ്പെട്ടു. അതിനിടെ, അക്രമം തടയുന്നതിനുള്ള കൂടിയാലോചനയ്ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതലയോഗം വിളിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button