KeralaLatest NewsNews

കുഞ്ഞന്‍ ഫയര്‍ എന്‍ജിന്‍ സംസ്ഥാനത്തും

സംസ്ഥാനത്ത് ഇനി മുതല്‍ അഗ്നിബാധ തടയാന്‍ കുഞ്ഞന്‍ ഫയര്‍ എന്‍ജിനുകളും. അഗ്‌നിരക്ഷാ സേനയ്ക്ക് 30 പുതിയ മിനി ഫയര്‍ എന്‍ജിന്‍ (വാട്ടര്‍ മിസ്ഡ് ടെണ്ടര്‍) വാങ്ങിയതോടെയാണ് ഇത്. മിനി ഫയര്‍ എന്‍ജിനുകള്‍ വിവിധ സ്റ്റേഷനുകള്‍ക്ക് നല്‍കാനാണ് തീരുമാനം. 30 ഫയര്‍ സ്റ്റേഷനുകളില്‍ ഇവ എത്തുന്നതോടെ അഗ്‌നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിക്കപ്പ് വാനിന്റെ വലുപ്പവും വീതിയും മാത്രമേ മിനി ഫയര്‍ എന്‍ജിനുകള്‍ക്കുള്ളു. അതുകൊണ്ടു തന്നെ മിനി ലോറികള്‍ കടന്നുപോകുന്ന ഏത് ഊടുവഴികളിലൂടെയും ഇവയ്ക്ക് സഞ്ചരിക്കാനാവും.നിലവിലെ വലിയ വാഹനങ്ങള്‍ക്ക് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുക വലിയ പ്രയാസമാണ്. ഇതു കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ 30 മിനി ഫയര്‍ എന്‍ജിനുകള്‍ വാങ്ങിയത്.

അടുത്തഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഫയര്‍ സ്റ്റേഷനുകളിലും ഇത്തരം വാഹനങ്ങള്‍ ലഭ്യമാക്കും. ഇതുകൂടാതെ ഇടത്തരം ഫയര്‍ എന്‍ജിനുകള്‍ കോഴിക്കോട് ബീച്ച്, വടകര, പേരാമ്പ്ര സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നുണ്ട്.500 ലിറ്റര്‍ വെള്ളം സംഭരിച്ചുവെക്കാമെന്നതാണ് പുതിയ മിനി ഫയര്‍ എന്‍ജിന്റെ പ്രത്യേകത. ഈ വെള്ളം വായുസമ്മര്‍ദത്തിലൂടെ (എയര്‍ പ്രഷര്‍) പുറത്തേക്കുവിടാനും കഴിയും. തീ പടര്‍ന്നു പിടിക്കുന്നിടത്ത് മഞ്ഞുപെയ്യുന്നതു പോലെയായിരിക്കും ഈ വെള്ളം പതിക്കുക. ചെറിയ തീപ്പിടിത്തങ്ങള്‍ തുടക്കത്തിലേ നിയന്ത്രണവിധേയമാക്കാന്‍ ഇതിലൂടെ സാധിക്കും. ഈ വാഹനത്തില്‍ ഇലക്ട്രോണിക് കട്ടറും ഉണ്ട്. ഡ്രൈവറടക്കം അഞ്ച് പേര്‍ക്ക് പോകാനാവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button