കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു. കൊല്ലം തീരത്ത് നിന്നും 39 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന് പോയ കതാലിയ എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. വള്ളം പൂര്‍ണമായി തകര്‍ന്നു.
അപകടത്തില്‍ പെട്ട ബോട്ടില്‍ ആറ് പേരുണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം ഉണ്ടായതായി ഇതുവരെയും റിപ്പോര്‍ട്ടുകളില്ല.രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Post Your Comments