Latest NewsIndiaNews

15 വർഷങ്ങൾക്ക് മുൻപ് വാജ്‌പേയി തുടക്കമിട്ട റാം റഹിം കേസിന് ആസ്‌പദമായ സംഭവം

ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍ ആണെന്ന് സിബിഐ കോടതിയുടെ വിധിയും തുടർന്ന് .പഞ്ചാബില്‍ ഉടനീളം അക്രമങ്ങളും അഴിച്ചുവിട്ടിരിക്കുയാണ് ഗുര്‍മീത് അനുയായികള്‍. എന്നാൽ വളരെ പെട്ടെന്ന് വരുന്ന ഒരു കേസല്ല ഗുർമീത് റാം റഹീമിന്റെ പേരിൽ ഉള്ളത്. സ്വന്തം അനുയായി ആയിരുന്ന സ്ത്രീ തന്നെയാണ് 15 വര്ഷം മുൻപ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ പരാതിയുമായി രംഗത്തിറങ്ങിയത്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ആയിരുന്നു ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

ആ സംഭവങ്ങള്‍ ഇങ്ങനെ,തന്റെ 23-ാമത്തെ വയസ്സില്‍ ആയിരുന്നു റാം റഹീം സിങ് ദേര സച്ച സൗദയുടെ അധിപനാകുന്നത്. 2002 ല്‍ ആയിരുന്നു ഗുര്‍മീതിന്റെ അനുയായി ആയിരുന്ന ഒരു സ്ത്രീ ബലാത്സംഗ പരാതിയുമായി രംഗത്ത് വന്നത്. ഒരു അഞ്ജാത യുവതിയായിട്ടായിരുന്നു രംഗപ്രവേശനം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലഭിച്ച അജ്ഞാത കത്തിലൂടെ ആയിരുന്നു തുടക്കം. ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം.

താന്‍ മാത്രമല്ല, മറ്റ് രണ്ട് സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടു എന്നായിരുന്നു യുവതിയുടെ പരാതി. റാം റഹീം സിങിന്റെ രഹസ്യമുറിയില്‍ വെച്ച് യുവതി കടന്നു ചെല്ലുമ്പോൾ കടന്നുചെല്ലുമ്പോള്‍ അദ്ദേഹം നീലച്ചിത്രം കാണുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ബലാത്സംഗം ചെയ്തു എന്നും അനുയായിയായിരുന്ന സ്ത്രീ പറഞ്ഞിരുന്നു. തുടർന്ന് ഈ കേസിൽ 2002 -ൽ സി ബി ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. അന്നും ഗുര്‍മീത് അനുയായികള്‍ തെരുവുകളില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. പഞ്ചാബിലെ വോട്ടു ബാങ്ക് തന്നെ ആയിരുന്നു ഇയാൾ.

ആദ്യ കാലങ്ങളിൽ കോൺഗ്രസിനൊപ്പം ആയിരുന്നു ഗുർമീത് . 2014 തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകുകയും ചെയ്തു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഗുര്‍മീതിന് നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നു ഈ സുരക്ഷ നൽകിയത്‌. അപ്പോഴും ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസിലും കൊലപാതക കേസിലും പ്രതിയായിരുന്നു.

നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയ്ക്കും വലിയ പിന്തുണ ആയിരുന്നു ഗുര്‍മീത് സിങ് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 മെഗാ ശുചിത്വ പരിപാടികള്‍ ആയിരുന്നു 2016 ല്‍ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി അതിനു ഇദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button