MollywoodLatest NewsCinemaMovie SongsEntertainmentMovie Gossips

മത്സരിക്കാന്‍ ഭയം; രണ്ടു ചിത്രങ്ങള്‍ പിന്മാറി…!

ഈ വര്ഷം ഓണം തിയേറ്ററില്‍ ആഘോഷിക്കാന്‍ നാല് ചിത്രങ്ങള്‍ മാത്രം. ഓണം റിലീസായി പറഞ്ഞിരുന്ന രാണ്ടു ചിത്രങ്ങള്‍ പിന്മാറിയെന്നാണ് വാര്‍ത്ത. ദുല്‍ഖര്‍ സല്‍മാന്റെ പറവ, നീരജ് മാധവും അജു വര്‍ഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ലവകുശ എന്നിവയുടെ റിലീസാണ് മാറ്റിയിരിക്കുന്നത്. എന്നാല്‍ അതേ സമയം മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജിന്റെ ആദം ജോണ്‍ എന്നിവ പരസ്പരം മത്സരിക്കും.
 
മമ്മൂട്ടിയും യുവസംവിധായകന്‍ ശ്യാംധറും ഒന്നിക്കുന്ന ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ്.
 
മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. അന്നാ രാജനാണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ആദം ജോണ്‍. മിഷ്ടി ചക്രവര്‍ത്തിയും ഭാവനയുമാണ് നായികമാര്‍. ജയ്രാജ് മോഷന്‍ പിക്ചേഴ്സും ബി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്റ്മെന്റ്സ് തിയേറ്ററിലെത്തിക്കും.
 
പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button