ന്യൂഡല്‍ഹി: ശിക്ഷ വിധിക്കുന്ന ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്രത്തിന്റെ കർശന നിർദേശം. ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് വിധിച്ച സിബിഐ ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കേന്ദ്രം ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന സുരക്ഷ സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ജഗദീപ് സിങ്ങിന് ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
റഹീം ഭക്തര്‍ കുറ്റക്കാരനാണെന്ന വിധി വന്നപ്പോള്‍ തന്നെ അഴിഞ്ഞാടുകയും കൊള്ളിവെപ്പും നടത്തിയത് കണക്കിലെടുത്താണ് ജഡ്ജിയുടെ സുരക്ഷ ഗൗരവമായി എടുത്തിരിക്കുന്നത്. ശിക്ഷ വിധി തിങ്കളാഴ്ചയാണ്പ്രസ്താവിക്കുക. ജഡ്ജിയുടെ സുരക്ഷ കേന്ദ്രസേനയായ സിആര്‍പിഎഫിനെയോ സിഐഎസ്‌എഫിനേയോ ഏല്‍പിക്കണോ എന്ന കാര്യവും കേന്ദ്രം പരിശോധിച്ച് വരികയാണ്.
Post Your Comments